തിരുവനന്തപുരം: കടലിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ 11-ാം ദിവസവും തുടരുന്നതിനിടെ മുഖ്യമന്ത്രി വി ഡി സതീശൻ നീണ്ടകരയിലെത്തി. കാണാതായ ഗൗതം കൃഷ്ണന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ......
കാസർകോട് നെല്ലിക്കട്ട എലി വിഷം അകത്തുചെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ എൻഡോസൾഫാൻ സെല്ലിലെ സീനിയർ ക്ലാര്‍ക്ക് എ. ആശാലത (42) മരിച്ചു.
ഓഫീസിൽ ഒറ്റപ്പെടുന്നുവെന്ന മനോവിഷമത്തിലാണ് ഇവർ വിഷം കഴിച്ചതെന്ന് യുവതിയുടെ ബന്ധു പോലീസിന് മൊഴി നൽകി. ......
കലുഷിതമായ സഭാത്തർക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് മധ്യസ്ഥ ചർച്ചകൾക്ക് ഒരുങ്ങുന്നു. ഇരു സഭകളുടെയും തലവന്മാരുമായി സംസാരിച്ച് പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ മുഖ്യമന്ത്രി തയ്യാറാണെന്ന് സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറി മുഖേന ഹൈക്കോടതിയെ അറിയിച്ചു. ......
തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വാങ്ങലുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ക്ഷീര സഹകാരിയും മുൻ ദേവസ്വം ബോർഡ് ജീവനക്കാരനുമായ വ്യക്തി ഇടനിലക്കാരനായി പ്രവർത്തിച്ചതായി വിജിലൻസ് കണ്ടെത്തൽ. ഇയാളുടെ മധ്യസ്ഥതയിലാണ് ദേവസ്വം ബോർഡിലെ ഉന്നതരും മിൽമയിലെ ചില ഉദ്യോഗസ്ഥരും തമ്മിൽ ഗൂഢാലോചന നടത്തിയത്.
ദേവസ്വം ബോർഡിൽ ഉയർന്ന പദവികൾ വഹിച്ചിട്ടില്ലെങ്കിലും ഉന്നതരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് സംശയനിഴലിലുള്ളത്. ......
തിരുവനന്തപുരം: പി.എം. ശ്രീ സ്കൂൾ പദ്ധതി, ബോർഡ്-കോർപ്പറേഷൻ വിഭജനം, പുതിയ മദ്യനയം തുടങ്ങി ഭരണ തലത്തിലും മുന്നണിയിലും തീരുമാനമെടുക്കേണ്ട നിർണായക വിഷയങ്ങൾ കുന്നുകൂടുമ്പോഴും തീരുമാനങ്ങളെടുക്കാനാവാതെ യു.ഡി.എഫും സർക്കാരും അനിശ്ചിതത്വത്തിൽ. ......
പാലക്കാട്: വാതിൽപ്പടി ക്ഷേമപെൻഷൻ വിതരണം അവസാനിപ്പിക്കുന്നതോടെ സംസ്ഥാനത്ത് 23.14 ലക്ഷം ഗുണഭോക്താക്കൾ ബാങ്ക് അക്കൗണ്ട് വഴിയുള്ള പെൻഷൻ വിതരണത്തിലേക്ക് മാറേണ്ടിവരും. പെൻഷൻ ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യാനുള്ള നടപടികൾ പൂർത്തിയാക്കണം. ......
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും ഉയർത്താനുള്ള കെ.എസ്.ഇ.ബിയുടെ നീക്കത്തിന് തിരിച്ചടി. നിലവിലെ നിരക്ക് വർധന അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി സമർപ്പിച്ച റിപ്പോർട്ട് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ പരിഗണിച്ചേക്കില്ല. ......
തിരുവനന്തപുരം: സംസ്ഥാന പോലീസ് പരാതി പരിഹാര അതോറിറ്റി (State Police Complaints Authority) പുതിയ ചെയർമാനായി ഹൈക്കോടതി റിട്ടയേർഡ് ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ നിയമിച്ചുകൊണ്ട് കേരള സർക്കാർ ഉത്തരവിറക്കി. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 88 കേസുകളിലായി 86 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8699 ആയി ഉയര്‍ന്നു. ......
തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു .ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭിക്കാത്തവരുടെ പരാതികൾ പരിഹരിക്കുമെന്നും പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് പ്രത്യേക ഭവന പദ്ധതിയുണ്ടാകുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഭൂരഹിതരെയും ഭവനരഹിതരെയും ചേർത്തുപിടിക്കുന്ന സർക്കാരായിരിക്കും ഇതെന്നും ഈ സർക്കാരിന്റെ കാലത്ത് പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ ഇ ഗ്രാന്റുകൾ മുടക്കരുതെന്ന് ധനകാര്യ വകുപ്പിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ......